സപര്യയെ കുറിച്ച്

സാമൂഹ്യ സാംസ്കാരിക രംഗത്തെ മൂല്യശോഷണവും ആഡംബര ജീവിതത്തിൻറെ ദുരന്തങ്ങളും പ്രകൃതി വിഭവങ്ങളിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും മനുഷ്യമനസ്സിനെ അന്ധതയിലേക്ക് നയിക്കുമ്പോഴാണ് പുതിയൊരു ദിശാബോധം നൽകുന്നതിനായി സപര്യ സാംസ്കാരിക സമിതി രൂപീകരിച്ചത്.

പ്രശസ്ത എഴുത്തുകാരനും, അധ്യാപകനും, വാഗ്മിയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, വിദ്യാഭ്യാസ ചിന്തകനുമായ സുകുമാരൻ പെരിയച്ചൂരിന്റെ നേതൃത്വത്തിൽ 2018 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച ശിവരാത്രിനാളിൽ ആണ് സപര്യ സാംസ്കാരിക സമിതി രൂപംകൊണ്ടത്. രജിസ്റ്റർനമ്പർ 59/18 ആണ്. കലാ-സാഹിത്യ-സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന മഹാ ദൗത്യമാണ് സപര്യ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

അധ്യക്ഷൻ: നാടൻകലാ ഗവേഷകനും, അദ്ധ്യാപകനും, പ്രശസ്ത എഴുത്തുകാരനുമായ ഡോക്ടർ ആർ. സി. കരിപ്പത്ത് ആണ് സപര്യയുടെ പ്രഥമ അധ്യക്ഷൻ. (2018-20) 2020 ഒക്ടോബർ രണ്ടിന് നടന്ന വാർഷിക സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തു. 2021 ഡിസംബർ 26-ന് നടന്ന സപര്യയുടെ സംസ്ഥാന പ്രതിനിധി യോഗത്തിൽ വച്ച് പ്രഭാഷകനും, വിദ്യാഭ്യാസ ചിന്തകനും, കവിയുമായ ശ്രീ പ്രൊപ്പൊയിൽ നാരായണൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ 2022 - ൽ ശ്രീ പ്രൊപ്പൊയിൽ നാരായണനാണ് സപര്യയുടെ അധ്യക്ഷൻ.

ജനറൽ സെക്രട്ടറി: 2018 മുതൽ 2020 വരെ ശ്രീ സുകുമാരൻ പെരിയച്ചൂർ ആയിരുന്നു ജനറൽ സെക്രട്ടറി. സപര്യയുടെ പ്രഥമ ജനറൽ സെക്രട്ടറി അദ്ദേഹമാണ്. 2020 ഒക്ടോബർ രണ്ടിന് നടന്ന വാർഷിക സമ്മേളനത്തിൽ വച്ച് ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു.

അംഗത്വം: സപര്യ സാംസ്കാരിക സമിതിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന ഏതൊരാൾക്കും സപര്യയുടെ അംഗം ആകാവുന്നതാണ്.

ഭാരവാഹികൾ: 28-01-2023 -ന് കാസർഗോഡ് നടന്ന സപര്യയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ താഴെ കൊടുത്ത പ്രകാരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ. സുകുമാരൻ പെരിയച്ചൂർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.

മുഖ്യ രക്ഷാധികാരി:

  • കാനായി കുഞ്ഞിരാമൻ

രക്ഷാധികാരിമാർ:

  • ഡോ.ആർ.സി കരിപ്പത്
  • സുകുമാരൻ പെരിയച്ചൂർ
  • ഇ.വി ജയകൃഷ്ണൻ

പ്രസിഡൻറ്:

  • പ്രൊപ്പൊയിൽ നാരായണൻ

വൈസ് പ്രസിഡൻറ്മാർ:

  • ശ്രീ പ്രേമചന്ദ്രൻ ചോമ്പാല
  • ശിവപ്രസാദ് എസ് ഷേണായ്
  • ശ്രീ കുഞ്ഞപ്പൻ തൃക്കരിപ്പൂർ
  • ശ്രീ.ശങ്കരൻ തൃക്കരിപ്പൂർ

ജനറൽ സെക്രട്ടറി:

  • ആനന്ദകൃഷ്ണൻ എടച്ചേരി

സെക്രട്ടറിമാർ:

  • രവീന്ദ്രൻ കൊട്ടോടി
  • രാജാമണി പി
  • സജിത്ത് ടി.വി
  • സിമി പെരുമ്പള്ളി, എറണാകുളം

ട്രഷറർ:

  • അനിൽകുമാർ പട്ടേന

എക്സിക്യൂട്ടീവ് അംഗങ്ങൾ:

  • രാജൻ മുളിയാർ
  • ശ്രീകുമാർ കോറോം
  • മധു ഡൽഹി
  • ഷിബു വെട്ടം, മലപ്പുറം
  • വരദൻ പുല്ലൂർ

സപര്യ സാംസ്കാരിക സമിതിയുടെ ലോഗോ രൂപകൽപന ചെയ്തത്:

member-image

അഗ്നിവേശ് ജ്യോതിരാദിത്യ.

സംസ്ഥാന തലത്തിൽ ലോഗോ മത്സരം നടത്തി അതിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച അഗ്നിവേശ് ജ്യോതിരാദിത്യയ്ക്ക് സപര്യയുടെ അഭിനന്ദനങ്ങൾ.