സപര്യ സംസ്ഥാന പ്രതിനിധി യോഗം ഏപ്രിൽ 5 ശനി
സപര്യ സാംസ്കാരിക സമിതി (കേരളം) യുടെ സംസ്ഥാനതല പ്രതിനിധി യോഗം 2025 ഏപ്രിൽ 5 - ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ സന്നിധാനം ഓഡിറ്റോറിയത്തിന് സമീപത്തുള്ള സനാതൻ ഹിതചിന്തക് മന്ദിരത്തിൽ നടക്കുന്നതാണ്.
മഹാകവി അക്കിത്തം ജന്മശതാബ്ദി ആഘോഷം 2025 മാർച്ച് 18 മുതൽ 2026 മാർച്ച് 18 വരെ
മഹാകവി അക്കിത്തം ജന്മശതാബ്ദി പുരസ്കാരം ഉപന്യാസം ക്ഷണിക്കുന്നു.
അക്കിത്തം ജന്മശതാബ്ദി ഉപന്യാസ രചനാ മൽസരം വിഷയം : അക്കിത്തം കവിതകളിലെ മാനവികത
നിബന്ധനകൾ
മൽസരത്തിന് പ്രായ നിബന്ധനയില്ല
ലോകത്തിലെ ഏത് മലയാളിക്കും പങ്കെടുക്കാം
"മഹാകവി അക്കിത്തത്തിൻ്റെ കവിതകളിലെ മാനവികത" എന്ന വിഷയത്തിലാണ് രചന അയക്കേണ്ടത്.
സമർപ്പിക്കുന്ന രചന മൗലികമായിരിക്കണം. രചനയുടെ മൗലികത സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്തം രചയിതാവിൽ നിക്ഷിപ്തമായിരിക്കും.
ഒരാൾ ഒന്നിൽ കൂടുതൽ രചനകൾ അയക്കരുത്.
രചന 5 പേജിൽ കവിയരുത്. ഒരു പേജിൽ 25 വരികളെങ്കിലും ഉണ്ടാവണം
രചനകൾ DTP ചെയ്ത് Pdf ഫോർമാറ്റിലേക്ക് മാറ്റി 8921687227 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് മാത്രം അയക്കേണ്ടതാണ്.
രചന ലഭിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 20 ആണ്.
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തി പത്രവും ക്യാഷ് അവാർഡു മടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാര ദാനം 2025 മെയ് മാസത്തിൽ.
സപര്യ സാംസ്കാരിക സമിതി
സംസ്ഥാന കമ്മിറ്റി.