സപര്യ സാംസ്കാരിക സമിതി ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനകം തന്നെ കേരളത്തിന്റെ സാംസ്കാരിക സാമൂഹിക മേഖലയിൽ സപര്യ നിർണായക സ്വാധീനം ചെലുത്തുന്ന സംഘടനയായി മാറിക്കഴിഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികൾക്ക് പുരസ്കാരങ്ങൾ നൽകി സപര്യ ആദരിച്ചിട്ടുണ്ട്.
മനോരമ ന്യൂസ് എഡിറ്റർ ശ്രീ ജോണി ലൂക്കോസിന് ദൃശ്യമാധ്യമ പുരസ്കാരം നൽകി.15000 രൂപ യും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
മാതൃഭൂമി കണ്ണൂർ ജില്ലാ ബ്യൂറോ ചീഫ് ശ്രീ.കെ ബാലകൃഷ്ണന് 15000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ സപര്യ മാധ്യമ പുരസ്കാരം നൽകി.
സപര്യ അദ്ധ്യാപക കീർത്തി പുരസ്കാരം പയ്യന്നൂർ രവീന്ദ്രൻ മാസ്റ്റർക്ക് പ്രശസ്തി പത്രവും 10,000 രൂപയുംകാനായി ശില്പവും പ്രശസ്തിപത്രവും നൽകി.
സപര്യ പ്രവാസി പുരസ്കാരം ശ്രീമതി കെ. കവിതയ്ക്ക് ബാംഗ്ലൂരിൽ വച്ച് നൽകി.
മഹാകവി എസ് രമേശൻ നായർക്ക് ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ സപര്യ സമഗ്ര സംഭാവന സാഹിത്യ പുരസ്കാരം നൽകി ആദരിച്ചു.
കാഞ്ഞങ്ങാട് മിം ടെക് മാനേജിങ് ഡയരക്ടർ ശ്രീ.എസ്.പി.ഷാജിക്ക് .സാമൂഹ്യ സേവന പുരസ്കാരം നൽകി.
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്തഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് എല്ലാ പുരസ്കാരവും എന്നത് ശ്രദ്ധേയമാണ്.
2020 ഒക്ടോബർ 29ന് സപര്യയുടെ നേതൃത്വത്തിൽ സംസ്ഥാന ഷോർട്ട് ഫിലിം അവാർഡ്ദാനം പ്രശസ്ത സംവിധായകൻ ശ്രീ മനോജ് കാന നിർവഹിച്ചു. രതീഷ് രംഗൻ സംവിധാനം ചെയ്ത വാണിംഗ്, സി.കെ സുനിലിന്റെ കൂവൽ, അക്ഷയ് പയ്യന്നൂരിന്റെ ലെറ്റ് ദം ഫ്ലൈ, സി.കെ രാജേഷ് റാവുവിന്റെ മോതിരവള്ളി എന്നീ ഫിലിമുകൾക്കാണ് അവാർഡ് നൽകിയത്. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും മനോജ് കാനയിൽ നിന്ന് സംവിധായകർ ഏറ്റുവാങ്ങി. തുടർന്ന് ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങിൽ ഡോ. ആർ. സി. കരിപ്പത്ത് അധ്യക്ഷത വഹിച്ചു. അകം മാസിക എഡിറ്റർ ശ്രീ.സുകമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. ടി. കെ ഡി മുഴപ്പിലങ്ങാട്, പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ, കെ.എൻ രാധാകൃഷ്ണൻ , മധുസൂദനൻ മട്ടന്നൂർ, അനിൽകുമാർ പട്ടേന, കുഞ്ഞപ്പൻ തൃക്കരിപ്പൂർ , ആനന്ദകൃഷ്ണൻ എടച്ചേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2020 ഒക്ടോബർ 2 ന് രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന സപര്യ വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താഴെ കൊടുത്ത പ്രകാരം
മുഖ്യ രക്ഷാധികാരിമാർ:
രക്ഷാധികാരി: സുകുമാരൻ പെരിയച്ചൂർ
പ്രസിഡണ്ട്: ഡോ.ആർ.സി. കരിപ്പത്ത്
വൈസ് പ്രസിഡന്റ്മാർ:
ജനറൽ സെക്രട്ടറി: ആനന്ദകൃഷ്ണൻ എടച്ചേരി
സെക്രട്ടറിമാർ:
ട്രഷറർ: രാജേഷ് പുതിയകണ്ടം
വനിതാ വിഭാഗം: സി.പി. അനിത ടീച്ചർ, കണ്ണൂർ
എന്നിവരെയും മറ്റ് അംഗങ്ങളെയെല്ലാം എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
ഓൺലൈൻ ക്ലാസ്സിന്റെ ആലസ്യത്തിൽ നിന്നും കുട്ടികളെ മുക്തരാക്കുവാൻ ഓൺലൈൻ കലോൽസവം നടത്തണമെന്ന് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
2020 ഒക്ടോബർ 8 - ന് നാഷണൽ ഹൈവേയിലെ കുഴികൾ നികത്തണമെന്ന് ഒരു പ്രമേയത്തിലുടെ സപര്യ സാംസ്കാരിക സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.
2020 നവംബർ 4 ന് നടന്ന വാട്ട്സാപ്പ് മീറ്റിംഗിൽ 11 അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ഷോർട്ട് ഫിലിം അവാർഡ് ദാനത്തിന്റെ അവലോകനം നടന്നു. ചെറുശ്ശേരി പൈതൃക പഠനകേന്ദ്രത്തിന്റെ സമിതി രൂപീകരിച്ചത് ഈ യോഗത്തിൽ വെച്ചാണ്.
സപര്യ സമഗ്ര സാഹിത്യ പുരസ്കാരത്തിന് ഡോ.ആർ.സി. കരിപ്പത്തിനെതിരഞ്ഞെടുത്തു. സി.രാധാകൃഷ്ണൻ, മഹാകവി.എസ്. രമേശൻ നായർ , കൈരളി ബുക്സ് മാനേജിംഗ് ഡയരക്ടർ ഒ. അലോക് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. 25000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്.
ചെറുശ്ശേരി ജീവചരിത്ര ഗ്രന്ഥരചനാ മൽസരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ക്വിസ് മൽസരത്തിൽ വിജയിച്ച കുഞ്ഞപ്പൻ മാസ്റ്ററെ യോഗം അനുമോദിച്ചു.
2021 ജനവരി 20 ന് പ്രശസ്ത ശിൽപ്പി ശ്രീ. കാനായി കുഞ്ഞിരാമന്റെ ഭവ്യ ഭവനത്തിൽ വച്ച് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്ററുടെ " വാക്കുമരം " എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ശ്രീകാനായി കുഞ്ഞിരാമൻ പ്രകാശനം നിർവ്വഹിച്ചു. ശ്രീ. സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു. കൈരളി ബുക്സ് എം.ഡി. ശ്രീ.. ഒ . അശോക് കുമാർ ഏറ്റുവാങ്ങി. സർവശ്രീ പ്രാപ്പൊയിൽ നാരായണൻ , പ്രേമചന്ദ്രൻ ചോമ്പാല , ആനന്ദകൃഷ്ണൻ എടച്ചേരി, യാമിനി മോഹൻ ,രാജേഷ് പുതിയ കണ്ടം, അനിൽകുമാർ പട്ടേന എന്നിവർ പ്രസംഗിച്ചു.
സപര്യ സാംസ്കാരിക സമിതിയുടെ വഴികാട്ടിയും മുഖ്യരക്ഷാധികാരിയുമായ മഹാകവി എസ് രമേശൻ നായരുടെ ദേഹവിയോഗം നമ്മെ ഏറെ ദു:ഖിപ്പിച്ചു. സപര്യ എന്ന് നാമകരണം ചെയ്തതും സപര്യയുടെ ശീർഷക ഗാനം എഴുതിയതും മഹാകവിയാണ്. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമദിനത്തിൽ ജൂൺ 29 - ന് പുഷ്പാഞ്ജലി എന്ന ശീർഷകത്തിൽ സപര്യ ശ്രദ്ധാഞ്ജലി അർപ്പിച്ചു. കേരളത്തിലെ അതിപ്രശസ്തരായ വ്യക്തികൾ സപര്യയുടെ ശ്രദ്ധാഞ്ജലിയിൽ പങ്കെടുത്തു. ശ്രീ. കാവാലം ശ്രീകുമാർ പ്രാർത്ഥനാ ഗാനം ആലപിച്ചു. സപര്യയുടെ രക്ഷാധികാരി ശ്രീ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ് മുഖ്യാതിഥിയായിരുന്നു. പത്മശ്രീ ഡോ. സുന്ദർ മേനോൻ , ഗായകൻ ഉണ്ണി മേനോൻ , പി.ആർ. നാഥൻ , ശോഭന രവീന്ദ്രൻ , ബൽറാം , സുപ്രസിദ്ധ പിന്നണി ഗായകൻ ശ്രീ.പി.ജയചന്ദ്രൻ , പി.പ്രകാശ്, വേണു തോന്നയ്ക്കൽ , പാലക്കാട് പ്രേംരാജ്, ജയലക്ഷ്മി ടീച്ചർ, പ്രാപ്പൊയിൽ നാരായണൻ , ദിനേശ് മാവുങ്കാൽ, സൂര്യനാരായണ ഭട്ട്, അതുല്യ ജയകുമാർ, ജനാർദ്ദനൻ എറണാകുളം, ഡോ.ആർ.സി. കരിപ്പത്ത്, അനിൽകുമാർ പട്ടേന, ഗിരീഷ് കുമാർ ,രാജേഷ് പുതിയ കണ്ടം, അശ്മിക എന്നിവർ കവിക്ക് അനുശോചനം രേഖപ്പെടുത്തുകയും ഓർമകൾ പങ്കുവെക്കുകയും ചെയ്തു. ഗൂഗിൾ മീറ്റിൽ എഴുപതിലധികം ആളുകൾ പങ്കെടുത്തു.
18-7-2021 ന് സപര്യയുടെ പ്രതിനിധി യോഗം ഗൂഗിൾ മീറ്റ് മുഖേന നടന്നു. ഗണം ഡിജിറ്റൽ മാസികയുടെ മഹാകവി.എസ്. രമേശൻ നായർ പതിപ്പിന്റെ പ്രകാശനത്തിൽ സപര്യയിലെ മുഴുവനാളുകളെയും പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണത്തിലെ ഊർമിളയെ ആസ്പദമാക്കി സംസ്ഥാനതല കവിതാ മൽസരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഡോ.ആർ.സി. കരിപ്പത്ത്, സുകുമാരൻ പെരിയച്ചൂർ . പ്രാപ്പൊയിൽ നാരായണൻ , ആനന്ദകൃഷ്ണൻ എടച്ചേരി ,ശ്യാം ബാബു വെള്ളിക്കോത്ത് എന്നിവരുടെ പാനലിനെ വിജയികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നിയോഗിച്ചു.
ലോകപ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ പുതിയ പുസ്തകം ഞാനും ഞാനും മുഖാമുഖം പ്രകാശനം കോവിഡ് ലോക്ഡൗണിന് ശേഷം കാഞ്ഞങ്ങാട് നടത്താൻ തീരുമാനിച്ചു.
22-7-2021 ന് ഗൂഗിൾ മീറ്റ് മുഖേന പ്രതിഭാദരം പരിപാടി നടത്തി. ചിത്ര പ്രതിഭകളായ രാജേന്ദ്രൻ പുല്ലൂർ, വിപിൻ വടക്കിനിയ, അതുപ് മോഹൻ എന്നിവരെയും നൃത്ത കലാപ്രതിഭയായ രാഗപ്രിയയെയും ചടങ്ങിൽ ആദരിച്ചു.
സപര്യ സാംസ്കാരിക സമിതിയുടെ രാമായണ കവിതാ പുരസ്കാരത്തിന്റെ പ്രഖ്യാപനത്തിന് വേണ്ടി 2021 ആഗസ്റ്റ് 5 - ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ പത്രസമ്മേളനം നടത്തി. ശ്രീനിവാസൻ തൂണേരിയാണ് സപര്യ രാമായണ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ബാലഗോപാലൻ കാഞ്ഞങ്ങാട്, രാജേഷ് പനയന്തട്ട , ശ്രീകല ചിങ്ങോലി, ഗിരിജാവാര്യർ പുതുപ്പരിയാരം എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹത നേടി.
18-8-2021 - ന് 3 മണിക്ക് പയ്യന്നൂർ അന്നൂരിലെ ഡോ.ആർ.സി. കരിപ്പത്ത് സാറിന്റെ ഗൃഹാങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സപര്യ രാമായണ കവിതാ പുരസ്കാരദാന ചടങ്ങ് നടത്തി. ഡോ.ആർ.സി കരിപ്പത്ത് പുരസ്കാര ദാനം നിർവ്വഹിച്ചു. ചടങ്ങിൽ കേരള സർക്കാരിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നേടിയ രാഗപ്രിയക്ക് ഉപഹാരവും നൽകി. സുകുമാരൻ പെരിയച്ചൂർ , പ്രാപ്പൊയിൽ നാരായണൻ, ഭാസ്കരൻ വെള്ളൂർ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ , ചന്ദ്രൻ പൊള്ളപ്പൊയിൽ, ശങ്കരൻ തൃക്കരിപ്പൂർ, സ്മിത ശ്രീനിവാസൻ എന്നിവർ പസംഗിച്ചു. ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും അനിൽ കുമാർ പട്ടേന നന്ദിയും പറഞ്ഞു.
2021 സപ്തംബർ 3 ന് നടന്ന സപര്യ പ്രതിനിധി യോഗത്തിൽ വെച്ച് പ്രേമചന്ദ്രൻ ചോമ്പാലയുടെ പുസ്തക പ്രകാശനം നടത്തുവാൻ തീരുമാനിച്ചു. ആതിര സ്മൃതി ബാലസാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്ന പോസ്റ്റർ ഈ യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തിൽ വെച്ചാണ് കൂർമ്മൽ എഴുത്തച്ഛൻ പൈതൃക പഠനകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാപിക്കണമെന്ന് സപര്യ ആവശ്യപ്പെട്ടത്.
2021 സപ്തംബർ 15 ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ പ്രേമചന്ദ്രൻ ചോമ്പാലയുടെ " മരം കൊത്തിയും മറ്റു ചിലതും " എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ആദരപർവ്വവും നടത്തി. കണ്ണൂർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം മുൻ ഡയരക്ടർ ഡോ.എ.എം ശ്രീധരൻ അകം മാസിക എഡിറ്റർ ശ്രീ. സുകുമാരൻ പെരിയച്ചൂരിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ.വി.വി. ഭാസ്കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനായ പ്രൊഫ. സി.പി.രാജീവൻ , പ്രേമചന്ദ്രൻ ചോമ്പാല എന്നിവരെ മുൻ DYSP ശ്രീ. ഹസൈനാർ ഉപഹാരം നൽകി ആദരിച്ചു. പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീൺ കുമാർ ,രമേശൻ പുതിയകണ്ടം, രാജു കരിപ്പാടക്കൻ , ശങ്കരൻ തൃക്കരിപ്പൂർ എന്നിവരും സംബന്ധിച്ചു.
സപര്യയുടെ മുഖ്യ രക്ഷാധികാരിയായ കാനായി കുഞ്ഞിരാമൻ സാറിന് പത്മശ്രീ പുരസ്കാരം ലഭിക്കുന്നതിന് ആവശ്യമായ നോമിനേഷൻ സപര്യക്ക് വേണ്ടി ശ്രീ. സുകുമാരൻ പെരിയച്ചൂരിന്റെ മകൻ കിഷൻ സുകുമാർ നൽകി. 15.9.21 നാണ് നോമിനേഷൻ കൊടുത്തത്.
2021 സപ്തംബർ 30 ന് തൃക്കരിപ്പൂർ നടക്കാവിലുള്ള ശ്രീലയം ഓഡിറ്റോറിയത്തിൽ വച്ച് ആതിര സ്മൃതി ബാലസാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു. 17 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കൃതികളാണ് പുരസ്കാരത്തിനായി ക്ഷണിച്ചത്. മട്ടന്നൂർ സ്വദേശിനിയായ മാളവിക ദിനേശിന്റെ ശബ്ദമുറങ്ങുന്ന ശംഖ് എന്ന കവിതാ സമാഹാരത്തിനും കോഴിക്കോട് അത്തോളി സ്വദേശിയായ ധ്യാൻ ചന്ദിന് " പുഞ്ചേരിക്കനാലിലെ പാമ്പ് " എന്ന കഥാ സമാഹാരത്തിനും പുരസ്കാരങ്ങൾ ലഭിച്ചു. പയ്യന്നൂർ സ്വദേശിയായ പ്രണവ് എം.പി പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹത നേടി. അമ്മ മഴ എന്നതാണ് പുസ്തകത്തിന്റെ പേര്. മാളവിക ദിനേശ് കൂടാളി ഹൈസ്കൂളിലും ധ്യാൻ ചന്ദ് അത്തോളി ഹൈസ്കൂളിലും ഒമ്പതാം തരത്തിൽ പഠിക്കുന്ന കുട്ടികളാണ്. സുകുമാരൻ പെരി യച്ചൂർ , പ്രൊഫ. സി.പി.രാജീവൻ , ആനന്ദ കൃഷ്ണൻ എടച്ചേരി എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 15 - 9 - 21 ന് ശ്രീലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമാരി. രാഗപ്രിയ പ്രാർത്ഥന ആലപിച്ചു. സപര്യ വൈസ് പ്രസിഡണ്ട് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മുഹമ്മദ് അസ്ലം പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയും കവിയുമായ ശ്രീ. കൃഷ്ണൻ നടുവലത്ത് പുരസ്കാര സമർപ്പണം നടത്തി. പ്രൊഫ. സി.പി.രാജീവൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത സംഗീതജ്ഞനായ ശ്രീ.കെ.വി ശങ്കരൻ തൃക്കരിപ്പൂർ ,മറത്തു കളി അവാർഡ് ജേതാവ് ശ്രീ. നകുലൻ പണിക്കർ എന്നിവർക്ക് ശ്രീ.രവീന്ദ്രൻ തൃക്കരിപ്പൂർ ഉപഹാരം നൽകുകയും ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ.പി.പി.കുഞ്ഞികൃഷ്ണൻ , രാഘവൻ മാണിയാട്ട്, കുഞ്ഞപ്പൻ തൃക്കരിപ്പൂർ ,രവീന്ദ്രൻ കൊട്ടോടി, ഏ.കെ. ഈശ്വരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ആനന്ദ കൃഷ്ണൻ എടച്ചേരി സ്വാഗതവും അനിൽകുമാർ പട്ടേന നന്ദിയും പറഞ്ഞു.
2021 ഒക്ടോബർ 21 ന് രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റ് മുഖേന മഹാകവി. മേലത്ത് ചന്ദ്രശേഖരനെ അനുസ്മരിച്ചു. അന്നേ ദിവസം മേലത്ത് സ്മൃതിദിനമായി സപര്യ ആചരിച്ചു. സപര്യ കുടുംബാംഗങ്ങളും മേലത്തിന്റെ ആരാധകരും ചടങ്ങിനെ സമ്പന്നമാക്കി.
2021 ഡിസംബർ 7 ന് ചൊവ്വാഴ്ച രാത്രി 7.30 ന് സപര്യ പ്രതിനിധി യോഗം നടന്നു. സ്നേഹ സംഗമം എന്ന പേരിലാണ് യോഗം നടത്തിയത്. യോഗത്തിൽ വെച്ച് AIMS കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന് സപര്യ ആവശ്യപ്പെട്ടു.
സപര്യയുടെ സംസ്ഥാന പ്രതിനിധി യോഗം 2021 ഡിസംബർ 26 ന് കക്കോട് നവപുരം മതാതീത ദേവാലയത്തിൽ നടത്തുവാൻ തീരുമാനിച്ചു.2022 ഫെബ്രുവരി മാസത്തിൽ സപര്യയുടെ സാംസ്കാരിക സംഗമം തിരൂരിൽ നടത്തുവാനും യോഗം തീരുമാനിച്ചു.
സപര്യ സാംസ്കാരിക സമിതി (കേരളം)യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം
2021 ഡിസംബർ 26 ഞായറാഴ്ച കക്കോട് നവപുരം മതാതീത ദേവാലയത്തിൽ നടന്നു. സപര്യ വൈസ് പ്രസിഡണ്ട് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വിഖ്യാത നോവലിസ്റ്റ് ശ്രീ.സി.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സപര്യയുടെ രക്ഷാധികാരി ശ്രീ. സുകുമാരൻ പെരിയച്ചൂർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. മനോജ് പെരിഞ്ചേരി, ശ്രീ. കുഞ്ഞപ്പൻ തൃക്കരിപ്പൂർ ,ശ്രീ.പ്രേമചന്ദ്രൻ ചോമ്പാല , മധുസൂദനൻ മട്ടന്നൂർ, ശ്രീ. ടി.വി. സജിത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സപര്യയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശ്രീ. മധുസൂദനൻ മട്ടന്നൂർ നേതൃത്വം നൽകി. യോഗം 2 മണിക്ക് അവസാനിച്ചു.
26-12-2021 ന് നടന്ന സപര്യ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വച്ച് താഴെ കൊടുത്ത പ്രകാരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ. മധുസൂദനൻ മട്ടന്നൂർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരിമാർ:
രക്ഷാധികാരിമാർ:
പ്രസിഡണ്ട്: പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ
വൈസ് പ്രസിഡൻറ്മാർ:
ജനറൽ സെക്രട്ടറി: ആനന്ദകൃഷ്ണൻ എടച്ചേരി
സെക്രട്ടറിമാർ:
ട്രഷറർ: അനിൽകുമാർ പട്ടേന
എക്സിക്യൂട്ടീവ് അംഗങ്ങൾ:
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മവാർഷികത്തിന്റെ ഭാഗമായി
സംസ്ഥാന തല കവിതാമത്സരം നടത്തുവാൻ വാട്ട്സാപ്പ് യോഗത്തിലൂടെ സപര്യ തീരുമാനിച്ചു.
വിഷയം. നേതാജി
നിബന്ധനകൾ:
*പ്രായനിബന്ധനയില്ല.
 *32 വരികളിൽ കൂടാൻ പാടില്ല.
 *വാട്‌സ് ആപ്പിൽ ടൈപ്പ് ചെയ്ത് രചനകൾ അയക്കുക.
 * ഒരാൾക്ക് ഒരു രചന മാത്രമേ അയക്കാൻ പാടുളളൂ.
അവാർഡ് പ്രഖ്യാപനം. മാർച്ച് 6 പൂന്താനം ദിനം
*അവാർഡ് ദാനം കോവിഡ് നിയന്ത്രണം നീക്കം ചെയ്താൽ മാർച്ച് അവസാനവാരം
സപര്യ നേതാജി അവാർഡ്.. കാനായി കുഞ്ഞിരാമൻ രൂപ കൽപന ചെയ്ത ശില്പം, ക്യാഷ് അവാർഡും പ്രശസ്തിപത്രവും
സപര്യയുടെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി 2022 ഫെബ്രുവരി 11 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി പ്രതിനിധി യോഗം നടന്നു. താഴെ കൊടുത്ത പ്രകാരമാണ് യോഗ തീരുമാനങ്ങളുണ്ടായത്.
സപര്യയുടെ പ്രസിഡണ്ട് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ 8 മണിക്ക് യോഗം ആരംഭിച്ചു. സപര്യയുടെ രക്ഷാധികാരിയായ ശ്രീ സുകുമാരൻ പെരിയച്ചൂർ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. വിഖ്യാത ഗായിക ലതാ മങ്കേഷ്കർ , കിഴക്കിലോട്ട് കൃഷ്ണമാരാർ എന്നിവരുടെ ദേഹവിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
9.30 ന് യോഗം അവസാനിച്ചു.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സപര്യക്കും സഞ്ചരിക്കേണ്ടതുണ്ട്. ഇന്ന് വിരൽത്തുമ്പുകൊണ്ട് വെബ്സൈറ്റ് തുറക്കുമ്പോൾ നാനാതരത്തിലുള്ള വിവരങ്ങളാണ് മനുഷ്യമനസ്സിലേക്ക് സംക്രമിപ്പിക്കപ്പെടുന്നത്. സപര്യ എന്ത് ചെയ്യുന്നു, എങ്ങനെ പ്രവർത്തിക്കുന്നു , ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തൊക്കെയാണ് , സപര്യയുടെ സാമൂഹ്യ പ്രതിബദ്ധത എത്രത്തോളം ഉന്നതവും സംശുദ്ധവുമാണ് , ഭാരതീയ സംസ്കൃതിയുടെ സത്ത ആധുനിക മനുഷ്യരിലേക്കെത്തിക്കുവാൻ സപര്യ സാംസ്കാരിക സമിതിയുടെ കർമ്മമണ്ഡലത്തിന് സാധിക്കുന്നുണ്ടോ എന്നിവയെല്ലാം ലോകമലയാളികൾക്ക് നിരീക്ഷിക്കാവുന്നതാണ്. അതിനു വേണ്ടി സപര്യയുടെ പ്രസിഡണ്ട് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ, രക്ഷാധികാരി ശ്രീ. സുകുമാരൻ പെരിയച്ചൂർ , സപര്യ കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം അനുവാദത്തോടു കൂടി സപര്യ സാംസ്കാരിക സമിതി ഒരു വെബ്സൈറ്റ് ആരംഭിക്കുവാൻ 2022 Feb 14 ന് തീരുമാനിച്ചു. സപര്യയുടെ എക്സിക്യൂട്ടീവ് മെമ്പറും കുഞ്ചൻ നമ്പ്യാർ സ്മാരക കഥാ അവാർഡ് ജേതാവുമായ ശ്രീ ടി.വി. സജിത് വെബ്സൈറ്റ് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും. സപര്യയുടെ ബഹുമാനപ്പെട്ട അദ്ധ്യക്ഷന്റെ അനുമതിയോടു കൂടി എക്സിക്യൂട്ടീവ് കമ്മിറ്റി ശ്രീ.ടി.വി. സജിത്തിനെ ഈ ദൗത്യം ഏറ്റെടുക്കുവാൻ വേണ്ടി ചുമതലപ്പെടുത്തി.
ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയാണ് കാസറഗോഡ്. വിദഗ്ധമായ രോഗനിർണ്ണയസംവിധാനവും ചികിത്സാസൗകര്യങ്ങ സാധ്യമാക്കിത്തരുന്ന AIIMS (All India Institute of Medical Sciences) നു വേണ്ടിയുള്ള കേരളത്തിന്റെ പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AIIMS ജനകീയ കൂട്ടായ്മ 2022 ജനുവരി 13 മുതൽ കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അനിശ്ചിതകാല നിരാഹാരസമരം നടത്തിവരികയാണ്.കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക പുരോഗതി ആത്യന്തിക ലക്ഷ്യമായിക്കണ്ട് പ്രവർത്തിക്കുന്ന സപര്യ സാംസ്കാരിക സമിതിയും കൂടി കാസറഗോഡിന്റെ ഈ ന്യായമായ ആവശ്യത്തെ പിന്തുണക്കുവാനും അഭിവാദ്യമർപ്പിക്കുവാനും തീരുമാനിച്ച് കൊണ്ട് 20 - 2 - 22 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സപര്യ സാംസ്കാരിക സമിതിയുടെ മുഖ്യ രക്ഷാധികാരി ശ്രീ. സുകുമാരൻ പെരിയച്ചൂർ , ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രൻ ചോമ്പാല എന്നിവർ സമരപ്പന്തലിൽ എത്തിച്ചേർന്ന് ഏകദിന നിരാഹാര സമരത്തിൽ ഏർപ്പെട്ടു. വളരെയേറെ ശ്രദ്ധേയമായ ഈ സൽകർമ്മത്തിലൂടെ വമ്പിച്ച ജനപിന്തുണ നേടിയെടു ക്കുവാൻ സപര്യക്ക് സാധിച്ചു.
2022 ഫെബ്രുവരി 21 ന് മാതൃഭാഷാ ദിനം കൊണ്ടാടി. കേരള സർക്കാറിന് സപര്യ ഭാഷാമൃതം പഞ്ചാമൃതം - എന്ന പേരിൽ അഞ്ച് നിർദ്ദേശങ്ങൾ സമർപ്പിച്ചു:
സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും വൻ സ്വീകാര്യതയാണ് പ്രസ്തുത നിർദ്ദേശങ്ങൾക്ക് ലഭിച്ചത്.
2022 മാർച്ച് 12 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരൂർ വെട്ടം പരിയാപുരം, ചിത്രകം ആർട്ട് ഗാലറിയുടെ ഉദ്ഘാടനവും പ്രമുഖ ശിൽപ്പി ഷിബു വെട്ടത്തിനുള്ള സപര്യ ചിത്ര-ശിൽപ്പ പുരസ്കാരദാനവും നടന്നു. ജനറൽ സെക്രട്ടറി
ശ്രീ.ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷൻ ശ്രീ.നെല്ലാംഞ്ചേരി നൗഷാദ് (ബഹു പ്രസിഡന്റ്, വെട്ടം ഗ്രാമപഞ്ചായത്ത്) ആയിരുന്നു ബഹു. തിരൂർ എം.എൽ.എ.
ശ്രീ.കുറുക്കോളി മൊയ്തീൻ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യുകയും ചിത്രശിൽപ്പ പുരസ്കാര ദാനം നിർവ്വഹിക്കുകയും ചെയ്തു.
പുരസ്കാരപരിചയം നടത്തിയത് ശ്രീ.പ്രാപ്പൊയിൽ നാരായണൻ മാസ്റ്ററാണ്.
(സപര്യ സംസ്ഥാന അദ്ധ്യക്ഷൻ )
ശ്രീ.സുകുമാരൻ പെരിയച്ചൂർ (എഡിറ്റർ അകംമാസിക) അനുഗ്രഹ ഭാഷണം നടത്തി.
ചിത്രശില്പ പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീ.ഷിബു വെട്ടം മറുപടി പ്രസംഗം നടത്തി.
ശ്രീമതി.രജനി മുല്ലയിൽ (വൈസ് പ്രസിഡണ്ട് വെട്ടം ഗ്രാമപഞ്ചായത്ത് ശ്രീമതി തങ്കമണി.വി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ശ്രീമതി ഷംല സുബൈർ (വാർഡ് മെമ്പർ) ശ്രീ.കുഞ്ഞപ്പൻ തൃക്കരിപ്പൂർ ( പ്രശസ്ത കവി
ശ്രീ.അനിൽകുമാർ പട്ടേന സംസ്ഥാന ട്രഷാർ, സപര്യ ) ചന്ദ്രൻ പൊളളപ്പൊയിൽ, ശ്രീ.രാജേഷ് പുതുക്കാട് (തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ
ശ്രീ.അനിൽ മാരാത്ത് കേരള സാഹിത്യ അക്കാദമി) ശ്രീ.കെ.സി.അബ്ദുല്ല (വെട്ടത്ത്നാട് ചരിത്ര സാംസ്കാരിക വേദി ശ്രീമെഷർഷ കളരിക്കൽ (കോൺഗ്രസ്, ഐ)
ശ്രീ.എൻ.എസ്സ്.ബാബു (സി.പി.ഐ.എം. )
ശ്രീ.ഹസ്സൻ തറയിൽ (മുസ്ലിംലീഗി
ശ്രീ.സിദ്ദീഖ്.സി (സി.പി.ഐ)
ശ്രീ.സുനിൽ പരിയാപുരം (ബി.ജെ.പി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി നാടൻ കലാമേളയും അരങ്ങേറി.
2022 മാർച്ച് 12 ന് പരശുരാം എക്സ്പ്രസ്സിന്റെ സമയമാറ്റം ജനദ്രോഹമാണെന്ന് ഒരു പ്രമേയത്തിലൂടെ സപര്യ ആരോപിച്ചു.നാഗർകോവിൽ മംഗലാപുരം പരശുരാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിട്ടു യാത്രക്കാരെ ദ്രോഹിക്കുന്ന സമയമാറ്റം അങ്ങേയറ്റം തലതിരിഞ്ഞ നടപടിയാണെന്നും മനുഷ്യാവകാശ ധ്വംസനമാണെന്നും സപര്യ സംസ്ഥാന സമിതി ആരോപിച്ചു. പരശുരാം എക്സ്പ്രസ് സമയം പൂർവസ്ഥിതി യിലാക്കാൻ കേരള എംപിമാരും നിയമസഭാ സാമാജികരും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വി.മുരളീധരൻ ഇക്കാര്യത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രാപ്പോയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു. ആനന്ദകൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽകുമാർ പട്ടേന, ചന്ദ്രൻ പൊളളപ്പൊയിൽ എന്നിവർ സംസാരിച്ചു.
കേരള സർക്കാരിന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ സപര്യയുടെ രക്ഷാധികാരി ഡോ.ആർ.സി. കരിപ്പത്തിനെ സപര്യ സാംസ്കാരിക സമിതി അഭിനന്ദിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടേയും സപര്യ സാംസ്കാരിക സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആസാദി കാ അമൃതോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസ്മൃതി സദസ്സും കവിയരങ്ങും ആദരപർവവും കാഞ്ഞങ്ങാട് മിംടെക് മാരുതി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ 2022 മാർച്ച് 19 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പ്രശസ്ത ഗായിക അതുല്യ ജയകുമാറിന്റെ ദേശഭക്തി ഗാനത്തോടെ ആരംഭിച്ചു..സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു..സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എൽ.വി.ഹരികുമാറിന്റെ ആമുഭാഷണത്തോടെ സ്മൃതി സദസ്സ് ആരംഭിച്ചു. സപര്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂർ,പ്രേമചന്ദ്രൻ ചോമ്പാല, മധുസൂദനൻ മട്ടന്നൂർ, എസ് പി ഷാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രസ്തുത സമ്മേളനത്തിന് ശേഷം സപര്യ നേതാജി സ്മൃതി കവിതാപുരസ്കാരം ശിവൻ തെറ്റത്തിന് സമ്മാനിച്ചു..പ്രത്യേക ജൂറി പുരസ്‌കാരം ബലറാം ഏറ്റിക്കര,ഗിരിജാവാര്യർ,മണി പയ്യന്നൂർ, ടിപി നിഷ,കെ.പി.ശൈലജ എന്നിവർ ഏറ്റുവാങ്ങി.
മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യപ്രവർത്തകനും അദ്ധ്യാപകനുമായ ഗോവിന്ദൻ കൊട്ടോടി, ഗുണ്ടാ ജയൻ സിനിമ യിലൂടെ പ്രശസ്തയായ നായിക നടി കാഞ്ഞങ്ങാട്ടുകാരിയായ വൃന്ദ എസ് മേനോൻ, നടനും നാടകകൃത്തുമായ ചന്ദ്രൻ പൊളളപ്പൊയിൽ, സപര്യ അംഗങ്ങൾ ടിവി സജിത്ത്, ശങ്കരൻ തൃക്കരിപ്പൂർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു..
തുടർന്ന് നടന്ന കവിയരങ്ങ് പ്രശസ്ത കവി നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രേമചന്ദ്രൻ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാലൻ കാഞ്ഞങ്ങാട്, ശ്രീനാഥ് ചീമേനി, സന്തോഷ് ഒഴിഞ്ഞവളപ്പ്,മുത്തുലക്ഷ്മി ചെറുവത്തൂർ, ഫർസീന ഇരിയ,അഖിൽകുമാർ മലപ്പച്ചേരി എന്നിവർ കവിത അവതരിപ്പിച്ചു.ചടങ്ങിൽ ആനന്ദകഷ്ണൻ എടച്ചേരി സ്വാഗതവും അനിൽകുമാർ പട്ടേന നന്ദിയും പ്രകാശിപ്പിച്ചു.
2022 മാർച്ച് 24 ന് വ്യാഴാഴ്ച രാത്രി 7.30 ന് SSLC വിദ്യാർത്ഥികൾക്ക് പരീക്ഷ മധുരതരമാക്കാം എന്ന പേരിൽ പത്താം തരം പരീക്ഷയെഴുതാൻ തയ്യാറാവുന്ന കുട്ടികൾക്ക് സംശയനിവാരണ കൗൺസിലിംഗ് ക്ലാസ് നടത്തി. യോഗത്തിൽ 112 പേർ പങ്കെടുത്തു. സപര്യ സാംസ്കാരിക സമിതിയുടെ മുഖ്യ രക്ഷാധികാരി ശ്രീ. സുകുമാരൻ പെരിയച്ചൂർ യോഗത്തെ ആദ്യന്തം നിയന്ത്രിച്ച് കൊണ്ട് മികച്ച അവതാരകനായി മാറി.
മുന്നാട് ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.പി സുരേന്ദ്രൻ (ബയോളജി ), ധനേശൻ പി.വി (ഇംഗ്ലീഷ്) സുനിൽ പൊള്ളോലിടം ( മലയാളം) സിന്ധു പയ്യന്നൂർ (സാമൂഹ്യശാസ്ത്രം), അശോകൻ കെ (ഫിസിക്സ്) വേണുഗോപാലൻ.ബി ഗ്രണിതം),രമ്യ പി.യു.(സംസ്കൃതം) പ്രീത.കെ.എൽ (കെമിസ്ട്രി) മുഹമ്മദ് ഷഫീഖ് (ഉറുദു) ആനന്ദകൃഷ്ണൻ എടച്ചേരി (ഹിന്ദി) എന്നിവർ കുട്ടികളുടെ സംശയ ദൂരീകരണം നടത്തിയതിനു ശേഷം അതാത് വിഷയത്തിന്റെ സ്കോർ മെച്ചപ്പെടുത്തുവാനുള്ള തന്ത്രങ്ങൾ കൈമാറി. പ്രസ്തുത ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു. 7.30 ന് തുടങ്ങിയ യോഗം 9.45 ന് അവസാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കുള്ള സപര്യയുടെ ഈ മുന്നേറ്റത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചു.
2022 ഏപ്രിൽ 29 ന് വെള്ളിയാഴ്ച കഥാ കുലപതിയായ ശ്രീ.ടി.പത്മനാഭൻ സപര്യയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു.
2022 മെയ് 29 ന്എംപി വീരേന്ദ്രകുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സപര്യയുടെ കുറ്റ്യാട്ടൂർ മാവിൻ തൈ വിതരണം നടന്നു.കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ സപര്യ രക്ഷാധികാരി സുകുമാരൻ പെരിയച്ചൂർ , എഴുത്തുകാരൻ സി വി ബാലകൃഷ്ണന് ആദ്യ തൈ നൽകി.
2022 ജൂൺ 18 ന് മഹാകവി എസ് രമേശൻ നായർ സ്മൃതി ദിനമായി പുഷ്പാഞ്ജലി ഭക്തിഗാന സായന്തനം കണ്ണൂർ ആറളം കീച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ നടത്തി. ശ്രീമതി അതുല്യ ജയകുമാർ ഉദ്ഘാടനം ചെയ്തു.
സപര്യ ഡിജിറ്റൽ മാസികയുടെ പ്രഥമ ലക്കം ജൂൺ 18 ന് പ്രകാശനം ചെയ്തു.
2022 ജൂൺ 29 ന്പയ്യാമ്പലത്തെ കാനായി ശില്പങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ധർണ്ണയിൽശ്രീ സുകുമാരൻ പെരിയച്ചൂർ ശ്രീ കുഞ്ഞപ്പൻ തൃക്കരിപ്പൂർ എന്നിവർ പങ്കെടുത്തു.
സപര്യ ഡിജിറ്റൽ മാസികയുടെ രണ്ടാം ലക്കം ജൂലൈ 17ന് ഡോക്ടർ ആർ സി കരിപ്പത്ത് പ്രത്യേക പതിപ്പായി പ്രകാശനം ചെയ്തു. പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിലാണ് പ്രകാശനം നടന്നത്.
2022 ആഗസ്റ്റ് 25ന് വ്യാഴാഴ്ച സപര്യ സാഹിത്യ പുരസ്കാര സമർപ്പണവും രാമായണ കവിത പുരസ്കാരം സമർപ്പണവും കാഞ്ഞങ്ങാട് മംടെക് ഹാളിൽ നടന്നു.ഉദ്ഘാടനവും പുരസ്കാര സമർപ്പണവും പ്രശസ്ത കവി ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. ഷാബു കിളിത്തട്ടിലിന് സപര്യസാഹിത്യ പുരസ്കാരവും രാജീവ് ആലുങ്കലിന് സപര്യ രാമായണ കവിതാ പുരസ്കാരവും നൽകി ആദരിച്ചു.നിഷ ടി പി ,ആലീസ് ജോസ് ,ഷാജഹാൻ തൃക്കരിപ്പൂർ , ശ്രീദേവി അമ്പലപുരം ,ജയകൃഷ്ണൻ മാടമന എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
2022 സപ്തംബർ 28 ന് കാഞ്ഞങ്ങാട് മിം ടെക് മെഡിക്കൽ മാരുതി ഇൻസ്റ്റിറ്റ്യൂട്ടിൽ ആതിര സ്മൃതി സപര്യ ചിത്ര പ്രതിഭാ പുരസ്കാര സമർപ്പണം നടന്നു.പ്രശസ്ത ചിത്രകാരൻ രവി പിലിക്കോട് ഉദ്ഘാടനം ചെയ്തു.പെരിയ നവോദയ വിദ്യാലയം പ്രിൻസിപ്പാൾ ശ്രീ കെ എം വിജയകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തി.ഹർഷ പ്രമോദ്, ദേവനന്ദ കെ , ജിതുൽ കെ , ശ്രേയ കെ.ആർ, മൃദുല പി , വാസുദേവ് പി ,മനാസ്സെ കൃര്യൻ, ഗിരിധർ ആർ നമ്പ്യർ, അനാമിക എ. എന്നീ കുട്ടികൾക്കാണ്പുരസ്കാരം നൽകിയത്.ചടങ്ങിൽ വച്ച് മാതമംഗലം ലതിക പി വി ചിത്ര നായർ എന്നിവരെ ആദരിക്കുകയും പ്രജുൽ ഭരതൻ , അമൻ രാജ് എന്നീ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
2022 ഒക്ടോബർ 8 ന് ശനിയാഴ്ച നവപുരം മതാതീത ദേവാലയത്തിന്റെ വിദ്യാരംഭ മഹോൽസവത്തിന്റെ ഭാഗമായി നടത്തിയ ബഹുഭാഷാ കവി സംഗമത്തിലും ചെറുശ്ശേരി സാഹിത്യ സഭയിലും സപര്യയുടെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു.
2022 ഡിസംബർ 23 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് മിം ടെക് ഹാളിൽ മഹാകവി എസ് . രമേശൻ നായർ ഗാനമാലിക പുരസ്കാര സമർപ്പണവും ക്രിസ്മസ് പുതുവൽസര ആഘോഷവും നടത്തി. റവ.ഫാദർ ഇളം തുരുത്തിപ്പടവിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രശസ്ത സംഗീതജ്ഞൻ ശ്രീ. പാലക്കാട് പ്രേം രാജ് ഉദ്ഘാടനം ചെയ്തു ശ്രീമതി. അതുല്യ ജയകുമാർ പുരസ്കാര പരിചയം നടത്തി. DD ഭാരതിയുടെ കാവ്യശ്രീ പുരസ്കാരം ലഭിച്ച ആനന്ദ കൃഷ്ണൻ എടച്ചേരിയെയും യുവ കവയിത്രി ലിബാന ജലീലിനെയും ചടങ്ങിൽ ആദരിച്ചു. അഭിലാഷ് വിഷ്ണുമംഗലം, ശ്രീനന്ദ വിജയരാജ്, എന്നിവർക്കാണ് രാഗമാലിക പുരസ്കാരം നൽകിയത്. ഹരിഗോവിന്ദ് മേനോൻ കണ്ണൂർ, അഭിഷേക് മുരളി നീലേശ്വരം, സ്വർണ കെ.എസ്. ഇരിയ, ദേവനന്ദ.ബി.എസ്. പയ്യോളി, മുഗ്ധ രാജേഷ് പാതിരിയോട് , നിസരി സോളമൻ എണ്ണപ്പാറ, ഭവ്യ കൃഷ്ണ ഉപ്പിലിക്കൈ, കൃഷ്ണേന്ദു പയ്യന്നൂർ ,തങ്കമണി കുഞ്ഞികൃഷ്ണൻ നീലേശ്വരം എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
2022 ഡിസംബർ 29 ന് വ്യാഴാഴ്ച ഡോ. ആർ സി കരിപ്പത്ത് സപ്തതി ആഘോഷവും സപര്യ സമഗ്ര സാഹിത്യ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു. ശ്രീ. ശിവപ്രസാദ് ഷേണായിയുടെ നേതൃത്വത്തിലുള്ള സൂര്യ ട്രസ്റ്റ് സൺസൺ ക്രിയേഷൻസ് പരിപാടിയുമായി സഹകരിച്ചു. കേന്ദ്ര കേരള സർവകലാശാലയിലെ ഡോ. അജിത്ത്കുമാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ.ആർ സി കരിപ്പത്തിന്റെ ഓർമകൾ പുക്കുന്ന പൂമരങ്ങൾ എന്ന പുസ്തകം എ.വി അജിത്ത്കുമാർ പ്രകാശനം ചെയ്തു.ടി പി ഭാസ്കര പൊതുവാൾ ഏറ്റുവാങ്ങുകയും ചെയ്തു.കൃഷ്ണൻ നടുവലത്ത് അനുമോദന പ്രഭാഷണം നടത്തി പ്രശസ്ത ഡോട്ട് ചിത്രകാരൻ ശ്രീ.സുരേഷ് അന്നൂർ സപ്തതി ഉപഹാരം സമർപ്പിച്ചു.
28 - 01 - 23 ന് കാസർഗോഡ് വിദ്യാനഗറിൽനടന്ന സപര്യ സംസ്ഥാന പ്രതിനിധി സമ്മേളനം പ്രശസ്ത ശിൽപി ശ്രീകാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ വച്ച് താഴെ കൊടുത്ത പ്രകാരം 2023 - 24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ശ്രീ. സുകുമാരൻ പെരിയച്ചൂർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരി:
രക്ഷാധികാരിമാർ:
പ്രസിഡണ്ട്:
വൈസ് പ്രസിഡൻറ്മാർ:
ജനറൽ സെക്രട്ടറി:
സെക്രട്ടറിമാർ:
ട്രഷറർ:
എക്സിക്യൂട്ടീവ് അംഗങ്ങൾ:
2023 ഫെബ്രുവരി 25 ന് സപര്യയുടെ 2023-24 വർഷത്തെ പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഗൂഗിൾ മീറ്റ് വഴി നടന്നു.
സപര്യ സാംസ്കാരിക സമിതി (കേരളം)
വാർഷിക പ്രവർത്തന റിപ്പോർട്ട് 2023- 24
2024 ജൂൺ 26 ചൊവ്വ
2023-24 വർഷത്തെ പ്രവർത്തനങ്ങൾ
28 - 01 - 2023
2023 ഫെബ്രുവരി 28 ന് കാസർഗോഡ് നടന്ന സപര്യ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വച്ച് താഴെ കൊടുത്ത പ്രകാരം 2023 - 24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ശ്രീ. സുകുമാരൻ പെരിയച്ചൂർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരി
ശ്രീ.കാനായി കുഞ്ഞിരാമൻ.
രക്ഷാധികാരിമാർ
സർവശ്രീ :
പ്രസിഡണ്ട്
ശ്രീ.പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട്
ജനറൽ സെക്രട്ടറി
ആനന്ദകൃഷ്ണൻ എടച്ചേരി
സെക്രട്ടറിമാർ
ട്രഷറർ
അനിൽകുമാർ പട്ടേന
എക്സിക്യൂട്ടീവ് അംഗങ്ങൾ
2023 മാർച്ച് 26
സപര്യ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ. ഇല്ലിക്കെട്ട് നമ്പൂതിരി നിർവഹിച്ചു. ശ്രീ.സുകുമാരൻ പെരിയച്ചൂർ ഗൃഹാങ്കണം പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവതരിപ്പിച്ചു.ചടങ്ങിൽ പ്രശസ്ത കവയിത്രി ആലീസ് തോമസ് വിശിഷ്ടാതിഥി ആയിരുന്നു. സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.കാരുണ്യപ്രവർത്തകയായ രാജാമണി കുഞ്ഞിമംഗലത്തിന് ഉപഹാരം നൽകി.സിമി പെരുമ്പിള്ളിയുടെ നോവൽ അകലങ്ങളിലെ ആകാശം, ഷാജി തലോറയുടെ കവിതാസമാഹാരം പ്രണയ ഇലപ്പച്ചകൾ, ആലീസ് തോമസിന്റെ കവിതാസമാഹാരം നീ എന്റെ സൂര്യൻ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുളള കാരാട്ട് എന്ന ഗ്രാമത്തിൽ രാജാമണിയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ കാരാട്ട് ഗ്രാമത്തിലെ മുപ്പതോളം കുട്ടികളടക്കമുളള കലാകാരന്മാർ സർഗസൃഷ്ടികൾ അവതരിപ്പിച്ചു.വിദ്യാർഥികൾ അവതരിപ്പിച്ച കഥ, കവിത എന്നിവയെ വിശകലനം ചെയ്ത് പ്രേമചന്ദ്രൻ ചോമ്പാല, ആനന്ദകൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ശ്രീകുമാർ കോറോം, അജിത് പാട്യം,പുഷ്പജൻ , രമേശൻ മാസ്റ്റർ, രമേശൻ കെ.,ലക്ഷ്മണൻ പ്രിയംവദ, ഗീത ടി വി എന്നിവർ സംസാരിച്ചു.ദിവ്യാംഗരായ അനുദർശ് ജനൻ, തങ്കമണി.കെ എന്നിവർ കവിത അവതരിപ്പിച്ചു . കാരാട്ട് വയൽ എ.കെ.ജി.വായനാശാല& ഗ്രന്ഥാലയവും പ്രസ്തുത പരിപാടിയുമായി സഹകരിച്ചു.
ഏപ്രിൽ 22,23
ഏപ്രിൽ 22 23 തീയ്യതികളിൽ നവപുരം മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന സപര്യ ഗൃഹാങ്കണത്തിൽ സപര്യയിലെ 21 അംഗങ്ങൾ പങ്കെടുത്തു.
2023 മെയ് 28
സപര്യ സാംസ്കാരിക സമിതി
ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭ
2023 മെയ് 28 ന് തൃക്കരിപ്പൂർ കൊയോങ്കര ഗ്രാമത്തിലെ പ്രശസ്ത സംഗീതജ്ഞൻ കരിവെള്ളൂർ നാരായണന്റെ സംഗീത ഗ്രാമത്തിൽ നടന്നു.
മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ശ്രീ. കരിവെള്ളൂർ നാരായണനെ സപര്യ പൊന്നാടയും പ്രശസ്തിപത്രവും കാനായി ശിൽപ്പവും നൽകി ആദരിച്ചു.
ഷാജി തലോറയുടെ 'പെൺചായങ്ങൾ ' കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെട്ടു.
വിവിധ കലാപരിപാടികൾ, കവിയരങ്ങ്, *ആര്യ,അഖിന,അനഘ, അശ്വിനി,അർഥന, കൃഷ്ണചന്ദന* എന്നിവരുടെ ഗ്രൂപ്പ് ഡാൻസ് എന്നിവയും ഉണ്ടായിരുന്നു.
2023 ആഗസ്ത് 25
നെഹ്റു യുവകേന്ദ്രയും സപര്യ സാംസ്കാരിക സമിതിയും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച യുവസംവാദ് - 2047 പരിപാടി ആഗസ്ത് 25 ന് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി സുജാത ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര കാസർഗോഡ് ജില്ല ഓഫീസറായ അഖിൽ. പി പദ്ധതി വിശദീകരിച്ചു. പൗരൻ്റെ അടിസ്ഥാന കടമകൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ. സുകുമാരൻ പെരിയച്ചൂർ, നാനാത്വത്തിൽ ഏകത്വം നമ്മുടെ പാരമ്പര്യം എന്ന വിഷയത്തെ കുറിച്ച് റിട്ട. എ. ഇ. ഒ ശ്രീ.കെ.വി രാഘവൻ എന്നിവർ ക്ലാസെടുത്തു. സംവാദം മോഡറേറ്റർ ശ്രീ. പ്രേമചന്ദ്രൻ ചോമ്പാല നേതൃത്വം നൽകി. കവയിത്രി ആലീസ് തോമസ്, സന്തോഷ് ഒഴിഞ്ഞ വളപ്പ്, അബ്ദുൾഖയ്യും കോട്ടച്ചേരി, എസ്.പി. ഷാജി കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽ പട്ടേന എന്നിവർ പ്രസംഗിച്ചു.
സപര്യ രാമായണകവിതാ പുരസ്കാര ദാനവും ശ്രീ. സി.വി ബാലകൃഷ്ണൻ്റെ ആയുസിൻ്റെ പുസ്തകത്തിൻ്റെ 40-ാം വാർഷികവും ആസ്വാദന ലിഖിത മൽസരത്തിൽ വിജയികളായവർക്കുള്ള പുരസ്കാര ദാനവും ആഗസ്ത് 25 ന് തന്നെയാണ് നടന്നത്. നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി 40 പനിനീർ പൂക്കൾ നൽകി ശ്രീ. ബാലകൃഷ്ണനെ ആദരിച്ചു. അലൻ ആൻ്റണി, അബ്ബാസ് സൈഫുദ്ദീൻ എന്നിവരാണ് ആസ്വാദന ലിഖിത മൽസരത്തിൽ വിജയികളായത്. കുറ്റ്യാടി സ്വദേശിയായ സി.വി. സുധീന്ദ്രൻ രാമായണകവിതാ പുരസ്കാരത്തിന് അർഹത നേടി. പ്രസാദ് കുമാർ,ജിഷ കെ ,ടോണി ആൻ്റണി,രമപിഷാരടി, ഡോ. ഗീത കാവാലം എന്നിവർ പ്രത്യേക ജൂറി പുരസ്കാരം നേടി.
പ്രസ്തുത ചടങ്ങിൽ വെച്ച് ദശാവതാരം [സുകുമാരൻ പെരിയച്ചൂർ ] ഭൂപി [ സജിത്ത് ടി വി ] മഹാത്മാഗാന്ധി [ആനന്ദകൃഷ്ണൻ എടച്ചേരി ] എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2023 സെപ്തംബർ 23
2023 ലെ സപര്യ ആതിര ചിത്ര പ്രതിഭാ പുരസ്കാരം അലീന എ.പി, ശ്രദ്ധ പ്രകാശൻ, ശ്രീലക്ഷ്മി വേണുഗോപാൽ, അനാമിക എം, മാനവി ശശീന്ദ്രൻ, നീരജ.കെ,ദ്രോണാ ഗോപാൽ എന്നീ കുട്ടികൾക്ക് ലഭിച്ചു. സപ്തംബർ 23 ന് ചെറുപുഴ പീയെൻസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിതകാരൻ ശ്രീ.കെ.കെ ആർ വെങ്ങര പുരസ്കാര ദാനം നിർവഹിച്ചു.
2023 ഒക്ടോബർ 5
സപര്യയുടെ പ്രസിഡണ്ട് ശ്രീ. പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർക്ക് ഒക്ടോബർ 5 ന് മലയാള ഭാഷാ പാഠശാലയുടെ ഗ്രന്ഥ പ്രതിഷ്ഠാ പുരസ്കാരം ലഭിച്ചു.
2023 നവംബർ 19
19 - 11 - 2023 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ സപര്യ സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് നടന്നു. കഥാ കുലപതിയും സർവാദരണീയനുമായ *ശ്രീ.ടി.പത്മനാഭൻ* എത്തിച്ചേർന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.ഗോപീകൃഷ്ണൻ (മാതൃഭൂമി), ശ്രീ.മുരളീമോഹനൻ കെ.വി (നോവൽ) ശ്രീമതി നീത സുഭാഷ് (നോവൽ) എന്നിവർക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ക്യാഷ് അവാർഡുമാണ് സമ്മാനിച്ചത്.
2024 മാർച്ച് 16
മാർച്ച് 16 ന് സപര്യ കർണാടക ശാഖ ഔദ്യോഗികമായി നിലവിൽ വന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി വനിതാ എഴുത്തുകാർക്ക് നോവൽ, കഥ, കവിതാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഡോ.കെ.കെ പ്രേംരാജാണ് സപര്യ കർണാടക ശാഖയുടെ ജനറൽ സെക്രട്ടറി.
2024 ജൂൺ 18
സപര്യ സാംസ്കാരിക സമിതിയുടെ സ്ഥാപകനായ മഹാകവി എസ്. രമേശൻ നായർ സ്മൃതി ദിനം ജൂൺ 18 ന് ആചരിച്ചു. മഹാകവിയുടെ കുടുംബ സുഹൃത്തും സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻ്റെ പത്നിയുമായ ശ്രീമതി. ശോഭന രവീന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി. പ്രശസ്ത ഗായകൻ ശ്രീ. കാവാലം ശ്രീകുമാർ കാവ്യാലാപനം നടത്തുകയും അനുസ്മരണത്തിൽ പങ്കു ചേരുകയും ചെയ്തു. ശ്രീ. സുകുമാരൻ പെരിയച്ചൂർ മോഡറേറ്ററായിരുന്നു. യോഗത്തിൽ സപര്യ കർണാടകയിലെ അംഗങ്ങളടക്കം 80 ൽ അധികമാളുകൾ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിക്കുവാനും സമകാലിക സംഭവങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുവാനും സപര്യക്ക് സാധിക്കുന്നുണ്ട്. രാഷ്ട്രീയ ജാതി - മത സംഘടനകളുടെ വലയിൽ കുരുങ്ങാതെ ഭാരതീയപാരമ്പര്യം മുറുകെപ്പിടിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സപര്യയുടെ അടിസ്ഥാന പ്രമാണം. ഇനിയും കൂടുതൽ ആത്മവിശ്വാസത്തോടെയും കരുത്തോടെയും സപര്യക്ക് മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ 2023-24 ലെ വാർഷിക പ്രവർത്തന റിപ്പോർട്ട് ഏവരുടെയും ചർച്ചക്കും അംഗീകാരത്തിനും വേണ്ടി സമർപ്പിക്കുന്നു
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിക്കുവാനും സമകാലിക സംഭവങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുവാനും സപര്യക്ക് സാധിക്കുന്നുണ്ട്. രാഷ്ട്രീയ ജാതി - മത സംഘടനകളുടെ പിണിയാളുകളായി പ്രവർത്തിക്കാതെ ഭാരതീയപാരമ്പര്യം മുറുകെപ്പിടിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സപര്യയുടെ അടിസ്ഥാന പ്രമാണം. എല്ലാ അംഗങ്ങളും ഒന്നിച്ച് മുന്നോട്ട്.